പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ഇരുപത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കാസർഗോഡ് സ്വദേശികളായ ഇബ്രാഹിം ഖലിൽ, ഖാലിദ് എന്നിവർക്കെതിരെ ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പതിനാറ് വയസുകാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് പ്രതികൾക്ക്
ഇരുപത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ബാറെഡുക്ക ഹിദായത്ത് നഗറിലെ ഓട്ടോറിക്ഷാ ഡ്രൈവർ ഇബ്രാഹിം ഖലിൽ, സുഹൃത്ത് ബീജന്തടുക്കയിലെ ബി എ
ഖാലിദ് എന്നിവർക്കെതിരെയാണ് കാസർഗോഡ് ജില്ല അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ച വിധിച്ചത്. കുട്ടികൾക്കെതിരായുള്ള ലൈംഗികാതിക്രമത്തില്‍ 376 ഡി വകുപ്പ് പ്രകാരം സംസ്ഥാനത്ത് ആദ്യത്തെ ശിക്ഷ വിധിയാണ് ഇത് എന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ പി.പി രാഘവൻ പറഞ്ഞു
2013 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥിനിയെ ഓട്ടോറിക്ഷയിൽ സ്കൂളിൽ ഇറാക്കാമെന്ന് പറഞ്ഞ് ബീജന്തയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 2012 ഡിസംബർ, 2013 ഫെബ്രുവരി എന്നീ മാസങ്ങളിൽ വിവാഹ വാഗ്ദാനം ചെയ്ത് ഒന്നാം പ്രതിയായ ഇബ്രാഹിം ഖലീൽ പല തവണയായി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു