സെന്‍ഫോണ്‍ ARന് പിന്നാലെ സ്മാര്‍ട്ഫോണ്‍ വിപണിയെ ഞെട്ടിക്കാന്‍ അസ്യൂസ് സെന്‍ഫോണ്‍ ആഴ്സ് എത്തുന്നു. 8ജി.ബി റാമിലെത്തുന്ന ആഴ്സിന്‍ അസ്യൂസ് AR ന്റെ എല്ലാ ഫീച്ചേഴ്സും നല്‍കുന്നതോടൊപ്പം ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി സവിശേഷതകള്‍ കൂടുതലായി നല്കിയിരിക്കുന്നു.
ട്രൂ ടു ലൈഫ് ഡിസ്പ്ലേ ടെക്നോളജിയോടെയെത്തുന്ന ഫോണിന് 23 MP മുന്‍ ക്യാമറയും 8 MP സെല്‍ഫി ക്യാമുമാണ് നല്‍കിയിരിക്കുന്നത്. സോണിക് മാസ്റ്റര്‍ 3.0 ഹൈ റെസല്യൂഷന്‍ ആഡിയോ ഹെഡ്സെറ്റ് ഡി.റ്റി.എസ് 7.1 ചാനല്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
5.7 ഇഞ്ച് സൂപ്പര്‍ അമോലിഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ക്വാഡ് കോര്‍ പ്രോസസറും 8 ജി.ബി റാമും പെര്‍ഫോമന്‍സില്‍ തെല്ലും വീട്ടുവീഴ്ചയ്ക്ക് അവസരമൊരുക്കില്ല. 128 ജി.ബിയാണ് ബില്‍റ്റ് ഇന്‍ മെമ്മറി. 2000 ജി.ബി (2 TB) വരെ എക്സ്പാന്‍ഡ് ചെയ്യാവുന്നതാണ്. 3300 mAh ആണ് ബാറ്ററിയുടെ കരുത്ത്.
നിരവധി സവിശേഷതകളോടെയെത്തുന്ന ഈ സൂപ്പര്‍ഫോണ്‍ വിലക്കുറവ് കൊണ്ടും ഞെട്ടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാനമായ പ്രത്യേകതകളോടെ കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയില്‍ എത്തിയ സെന്‍ഫോണ്‍ ARന്റെ വില ഏകദേശം 50,000 രൂപയായിരുന്നു. തയ് വാനില്‍ ലോഞ്ച് ചെയ്ത ആഴ്സിന്‍ 9999 തയ് വാന്‍ ഡോറളാണ്. ഇന്ത്യയില്‍ സെന്‍ഫോണ്‍ ആഴ്സിന്റെ വില ഏകദേശം 23000 രൂപയായിരിക്കും.