ഈദ് അവധിയില്‍ 24 മണിക്കൂറില്‍ 2 ലക്ഷം യാത്രക്കാര്‍; റെക്കോര്‍ഡിട്ട് ദുബായ് എയര്‍പോര്‍ട്ട്

Jaihind Webdesk
Monday, April 24, 2023

 

ദുബായ്: രാജ്യാന്തര വിമാനത്താവളത്തില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിനത്തില്‍ രണ്ടു ലക്ഷം യാത്രക്കാര്‍ വന്നിറങ്ങി പോയി. 24 മണിക്കൂറിനുള്ളിലെ കണക്ക് മാത്രമാണിത്. ഇപ്രകാരം വിമാന യാത്രക്കാരില്‍ 11,0000 പേര്‍ ദുബായില്‍ എത്തിയവരാണ്. ബാക്കിയുള്ള തൊണ്ണൂറായിരം പേരും ദുബായ് എയര്‍പോര്‍ട്ടിലൂടെ പോയവരാണ്. ദുബായ് മീഡിയാ ഓഫീസാണ് ഏറ്റവും പുതിയ കണക്ക് പുറത്തുവിട്ടത്. നാല് ദിവസത്തെ ഈദ് അവധിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായെന്നും അധികൃതര്‍ വ്യക്തമാക്കി.