വയനാട്ടിൽ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക്

Jaihind News Bureau
Wednesday, September 18, 2019

വയനാട്ടിൽ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേർക്ക് പരിക്കേറ്റു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന A1 ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്. കൽപ്പറ്റയ്ക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം ഉണ്ടായത് . പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആർക്കും സാരമായ പരിക്കുകളില്ല.