ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 171 പേര്‍ കൂടി അറസ്റ്റില്‍

Jaihind News Bureau
Saturday, January 16, 2021

ദോഹ : ഖത്തറില്‍ 204 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 164 പേര്‍ കമ്യൂണിറ്റികള്‍ക്കിടയിലുള്ളവരാണ്. 40 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ, ഖത്തറില്‍ 3231 പേരാണ് ആകെ ചികിത്സയില്‍ കഴിയുന്നത്. 177 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ, കോവിഡ് മുക്തരുടെ എണ്ണം 1,43,612 ആയി. ആകെ മരണം 246 ആണ്. അതേസമയം, ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് , 171 പേരെ കൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് കൂടുതല്‍ കര്‍ശനമാക്കി.