കനത്ത മഴ, പ്രളയം : പൂനെയില്‍ മരിച്ചവരുടെ എണ്ണം 17 ആയി

Jaihind News Bureau
Friday, September 27, 2019

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ പൂനെ, ജാലഗോണ്‍, നാസിക്ക് എന്നിവിടങ്ങളിലായി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 11 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളുടെ മുകളിലും മരങ്ങളിലുമടക്കം കയറി നിന്ന 16,000 ത്തോളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു.

കനത്ത കുത്തൊഴുക്കിനെത്തുടര്‍ന്ന് മുംബൈ-ബെംഗളുരു ദേശീയ പാതയില്‍ ഉറങ്ങിക്കിടന്നിരുന്ന അഞ്ചുപേര്‍ ഒഴുകിപ്പോയതായി പോലീസ് പറഞ്ഞു. ഇതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ സമീപത്തെ കിണറില്‍ നിന്ന് കണ്ടെടുത്തു. മഴയില്‍ അര്‍ണേശ്വറില്‍ മതിലിടിഞ്ഞു വീണതിനെത്തുടര്‍ന്ന് ഒന്‍പത് വയസുള്ള കുട്ടിയടക്കം അഞ്ച് പേര്‍ മരിച്ചു.