2 പേർക്ക് കൂടി നിപ രോഗലക്ഷണം ; മരിച്ച കുട്ടിയുടെ സമ്പർക്കപട്ടികയില്‍ 158 പേർ ; കോഴിക്കോട് കൺട്രോള്‍ റൂം തുറന്നു

കോഴിക്കോട് : ജില്ലയില്‍ രണ്ട് പേർക്ക് കൂടി നിപ വൈറസ് രോഗ ലക്ഷണം. ഇവർ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ സമ്പർക്കപട്ടികയില്‍ ആകെയുള്ള  158 പേരില്‍ 20 പേരാണ്  പ്രാഥമിക സമ്പർക്കത്തിലുള്ളത്. കുട്ടിയുടെ റൂട്ട് മാപ്പ് ഉടന്‍ തയ്യാറാകും. നിപ കണ്‍ട്രോള്‍ റൂം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ വാര്‍ഡ് തുറന്നു. പനിയോ ഛര്‍ദിയോ അനുഭവപ്പെട്ടാല്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലും ജാഗ്രതാ നിർദ്ദേശം .

കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12 വയസുകാരന്‍റെ സംസ്കാരം നടന്നു. കണ്ണമ്പറമ്പ് ജുമാമസ്ജിദിലാണ് സംസ്കാര ചടങ്ങുകള്‍ നട്ന്നത്. ചാത്തമംഗലം പാഴൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയില്‍ മരിച്ചത് ഇന്ന് പുലര്‍ച്ചെയാണ്. കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡ് ഉള്‍പ്പെടെ പൂര്‍ണമായി അടച്ചു.

Comments (0)
Add Comment