തലശേരിയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ; നടപടി സംഘർഷ സാധ്യത കണക്കിലെടുത്ത്

Friday, December 3, 2021

കണ്ണൂര്‍: തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ. ഇന്നു മുതല്‍ 06 (തിങ്കളാഴ്ച) വരെയാണ് കണ്ണൂർ ജില്ലാ കളക്ടര്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചത്. സംഘർഷ സാധ്യത പരിഗണിച്ചാണ് മുൻകരുതൽ.

തലശേരിയില്‍ ഇന്ന് ആര്‍എസ്എസ് ശക്തിപ്രകടനത്തിന് തീരുമാനിച്ചിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് ബിജെപി ഓഫീസായ തലശേരി വാടിക്കൽ രാമകൃഷ്ണ മന്ദിരം പരിസരത്ത് നിന്ന് ആരംഭിക്കാനായിരുന്നു തീരുമാനം. നിരോധനാജ്ഞ നിലവില്‍ വന്നതോടെ പ്രദേശത്ത് പ്രകടനങ്ങള്‍, മുദ്യാവാക്യംവിളി തുടങ്ങിയവ അനുവദനീയമല്ല.