സൗദിയില്‍ 1599 പേര്‍ കൂടി കൊവിഡ് രോഗമുക്തരായി; 1428 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; 37 പേര്‍ മരിച്ചു

Jaihind News Bureau
Sunday, August 9, 2020

സൗദി അറേബ്യയില്‍ 1599 പേര്‍ കൂടി കൊവിഡ് രോഗമുക്തരായി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 252039 ആയി. 1428 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 37 പേര്‍ മരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണം 288690 ഉം മരിച്ചവരുടെ എണ്ണം 3167 ഉം ആയി ഉയര്‍ന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 33484 പേരില്‍ 1816 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്. രോഗബാധയില്‍ മക്ക (125), റിയാദ് (106) നഗരങ്ങളാണ് മുന്നിലുളളത്.