കുളത്തൂപ്പുഴ വന മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തി

Jaihind News Bureau
Saturday, February 22, 2020

കൊല്ലം കുളത്തൂപ്പുഴ വന മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. 14 വെടിയുണ്ടകളാണ് കണ്ടെത്തിയത്. സായുധ സേന ഉപയോഗിക്കുന്ന തോക്കിന്റെ തിരകളാണെന്നാണു പ്രാഥമിക നിഗമനം. കുളത്തുപ്പുഴയിൽ നിന്ന് 5 കിലോമീറ്റർ ദൂരെ മുപ്പതടി പാലം എന്ന സ്ഥലത്തു വനമേഖലയിൽ മാലിന്യങ്ങൾ തള്ളുന്ന റോഡരുകിൽ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകൾ. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കുളത്തൂപ്പുഴ പൊലീസ് വെടിയുണ്ടകൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.