ഷാര്‍ജയില്‍ ചരക്കുകപ്പലിന് തീപിടിച്ചു ; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി , ലക്ഷങ്ങളുടെ നാശനഷ്ടം

Wednesday, May 8, 2019

യു.എ.ഇയിലെ ഷാര്‍ജയില്‍ ചരക്കുകപ്പലിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍ നിന്ന് 13 ഇന്ത്യക്കാരെ രക്ഷിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 6,000 ഗ്യാലന്‍ ഡീസലും 120 വാഹനങ്ങളും മുന്നൂറ് ടയറുകളും കത്തിനശിച്ചു. ഷാര്‍ജ ഖാലിദ് പോര്‍ട്ടില്‍ നിര്‍ത്തിയിട്ട ചരക്കുകപ്പലിനാണ് തീപിടിച്ചത്. ഉടന്‍തന്നെ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഉണ്ടായില്ല. സമീപത്ത് മറ്റ് കപ്പലുകളും ബോട്ടുകളും നിര്‍ത്തിയിട്ടിരുന്നെങ്കിലും തീ പടരും മുമ്പെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.