12 വയസ്സുകാരിയുടെ സ്‌നേഹപ്പക? നാല് മാസം പ്രായമായ കുഞ്ഞിനെ കൊന്നത് 12 കാരി

Jaihind News Bureau
Tuesday, March 18, 2025

നാല് മാസം പ്രായമുള്ള കുത്തിനെ കൊന്നത് 12 വയസ്സുകാരി. കണ്ണൂര്‍ പാപ്പിനിശേരിയിലെ കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തുവിന്‍റെ സഹോദരന്റെ മകളാണ് പ്രതിയായ കുട്ടി.

ആദ്യം തന്നെ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായ വിവരം ആദ്യം അറിയിക്കുന്നത് തന്നെ ഈ 12 വയസ്സുകാരി ആയിരുന്നു. തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും മൊഴി നല്‍കിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെയും അയല്‍വാസികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്തിയത്.  വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്. തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. 12 മണിയോടെ കുഞ്ഞിൻ്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളുടെയും കുട്ടിയുടെയും ഉൾപ്പടെ മൊഴി എടുത്തിരുന്നു.

മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാടക കോട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്.  കോട്ടേഴ്സിന്റെ മറ്റു മുറികളിലായി ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു.ഇവരുടെ ഉൾപ്പടെ മൊഴി പൊലീസ് എടുത്തിരുന്നു. സംഭവം അറിഞ്ഞ് മുത്തുവിൻ്റെ ബന്ധുക്കളും സ്ഥലത്ത് എത്തി