108 ആംബുലന്‍സ് സർവീസ് : സർക്കാർ നടത്തിയത് കോടികളുടെ അഴിമതിയെന്ന് മാത്യു കുഴല്‍നാടന്‍

 

കൊച്ചി : 108 ആംബുലൻസ് കേരളത്തിൽ സർവീസ് നടത്തിയതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സർക്കാർ നടത്തിയതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ആംബുലൻസുകളിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഉണ്ടായിരിക്കണം എന്നുതുടങ്ങി നിരവധി നിബന്ധനകൾക്ക് വിധേയമായാണ് പ്രവർത്തിക്കേണ്ടത് എന്നിരിക്കെ കൊവിഡ് കാലത്ത് ഇ.എം.ടി ഒഴിവാക്കിയത് ആരുടെ താത്പര്യപ്രകാരമാണെന്ന് സർക്കാർ വ്യക്തമാക്കണം.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഓടുന്ന ആംബുലൻസുകൾക്ക് കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകുന്നത്. ഇതിനിടെ കൊവിഡ് സാഹചര്യമെന്ന് വിശദീകരിച്ച് 12 മണിക്കൂർ സേവനം നൽകുന്ന 165 ആംബുലൻസുകളുടെ സമയം 24 മണിക്കൂറായി വർധിപ്പിച്ച്, 2 ലക്ഷത്തി 70,000 രൂപ വീതം ഓരോ ആംബുലൻസിനും നൽകി ഭീമമായ തുക കമ്പനിക്ക് കൊടുക്കാനാണ് സർക്കാർ ശ്രമിച്ചത്. കമ്പനിക്ക് ഇത്ര വലിയ തുക നൽകുന്നതിലൂടെ വലിയ കൊള്ളയാണ് സർക്കാർ നടത്തുന്നതെന്ന് മാത്യു കുഴൽനാടൻ കൊച്ചിയിൽ പറഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ നടത്തിയ അഴിമതിക്കഥകൾ ഇനിയും പുറത്തുവരുമെന്ന് മാത്യു കൂട്ടിച്ചേർത്തു.

Comments (0)
Add Comment