ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ ‘ആയിരം ദിനാഘോഷം’

Jaihind Webdesk
Thursday, February 21, 2019

ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ ‘ആയിരം ദിനാഘോഷം’… ഏറെ കൊട്ടിഘോഷിച്ചു നടത്തിയ പിണറായി സർക്കാരിന്‍റെ ആയിരം ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നനഞ്ഞ പടക്കമായി. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് കാതോര്‍ക്കാന്‍ ഉണ്ടായിരുന്നതില്‍ കൂടുതലും ആളൊഴിഞ്ഞ കസേരകളായിരുന്നു.

വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചിലായിരുന്നു പിണറായി വിജയൻെറ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്‍റെ ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍.  ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വമ്പന്‍ ഘോഷയാത്രയും നിശ്ചലദൃശ്യങ്ങളടങ്ങിയ വിസ്മയ കാഴ്ചകളും ഒരുക്കാനായി കോടികള്‍ ഒഴുക്കിയെങ്കിലും മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ കേള്‍വിക്കാരെക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത് ഒഴിഞ്ഞ കസേരകളാണെന്ന് മാത്രം.

കാശുചെലവാക്കിയും ഭീഷണിമുഴക്കിയും കൊണ്ടുവന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ പോലും ഘോഷയാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ നില്‍ക്കാതെ സ്ഥലംവിട്ടതോടെ സംഘാടകര്‍ കുഴങ്ങി.

സ്ക്രീൻ ചതിച്ചു… ഇല്ലെങ്കിൽ പറയാമായിരുന്നു പ്രോഗ്രാമിനു ഒന്നരമണിയ്ക്കൂർ മുൻപുളള ഫോട്ടോയെന്നോ ഫോട്ടോഷോപ്പെന്നോ… മനസ്സാക്ഷിയില്ലാതെ വരുംതലമുറയുടെ നേതൃത്വനിരയെ ഇല്ലാതാക്കാനുള്ള സിപിഎം ശ്രമത്തിന് പൊതുജനത്തിന്‍റെ മറുപടിയാണിതെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. ക്രൂരതയുടെ രാഷ്ട്രീയം കളിക്കുന്നവര്‍ക്കുള്ള ജനങ്ങളുടെ മുന്നറിയിപ്പ് കൂടിയാണ് ഇതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു… പശ്ചിമബംഗാളിനും ത്രിപുരയ്ക്കും പിന്നിലെ കേരളത്തിലും കമ്മ്യൂണിസത്തിന്‍റെ കൊലയാളി രാഷ്ട്രീയത്തിന് തിരിച്ചടിയുണ്ടാകും എന്നതിന്‍റെ സൂചനയാണിതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

കേരളം പ്രളയക്കെടുതിയില്‍ വീര്‍പ്പുമുട്ടുമ്പോഴും ജനങ്ങള്‍ കയറിക്കിടക്കാന്‍ വീട് പോലുമില്ലാതെ കഷ്ടപ്പെടുമ്പോഴും ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷം പൊടിപൊടിക്കാനുള്ള തീരുമാനം വിവാദമായിരുന്നു.