1000 കോടി ടാര്‍ഗെറ്റ്; പിരിച്ചെടുക്കാന്‍ വാഹനവകുപ്പിനോട് സര്‍ക്കാര്‍

Jaihind Webdesk
Thursday, March 23, 2023

തിരുവനന്തപുരം: ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കാന്‍ കേരള സര്‍ക്കാര്‍. ഗതാഗത നിയമ ലംഘനങ്ങനങ്ങള്‍ക്ക് പിഴയായി 1000 കോടി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ വക ക്വട്ടേഷന്‍ വാഹനവകുപ്പിന്. പുതിയ സാമ്പത്തിക വര്‍ഷത്തിലാണ് ഇത്രയും ഉയര്‍ന്ന ടാര്‍ഗെറ്റ് വാഹന വകുപ്പിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ഒരു ലക്ഷം രൂപക്ക് മുകളില്‍ കുടിശിക വന്നാല്‍ പമ്പുകള്‍ ഇന്ധനവിതരണം നിര്‍ത്തും. സംസഥാനത്തെ  പല ജില്ലകളിലെയും എം.വി.ഡി ഓഫീസുകളുടെ കുടിശിക പരിധി ഒരു ലക്ഷം കവിഞ്ഞു. എന്നാല്‍ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് ആകെ 44.07 കോടിയാണ്.  റോഡ് സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍‌, കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നതാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ആവശ്യം. അതേസമയം ഇന്ധന കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നൽകി. ഇന്ധനമില്ലാത്തതിനാല്‍ വാഹനവകുപ്പിന്‍റെ പല വാഹനങ്ങളും നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

എന്നാല്‍ പല പോലീസ് സ്റ്റേഷനുകളിലെയും വാഹനങ്ങളുടെ അവസ്ഥയും മാറ്റമല്ല. കൊല്ലം റൂറല്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍നിന്ന് പോലീസ് വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നല്‍കില്ലെന്നും പോത്തന്‍കോഡ് പോലീസ് സ്റ്റേഷനിലെ വാഹനം കട്ടപ്പുറത്തായതും രാഷ്ട്രപതി ദ്രൌപതി മുര്‍മു കേരള സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നതും  ദിവസങ്ങള്‍ക്ക് മുന്‍പ് വന്ന വാര്‍ത്തകളാണ്.