മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് : പരിസ്ഥിതി പഠനത്തിനായി പത്തംഗ സംഘം ഇന്നെത്തും

Jaihind Webdesk
Friday, June 14, 2019

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണത്തിനായി പത്തംഗ സംഘം പരിസ്ഥിതി പഠനത്തിനായി എത്തും. കാലവർഷത്തിന് മുന്നോടിയായി ജലനിരപ്പുയർത്താനുള്ള നീക്കവും തമിഴ്നാട് തുടങ്ങി.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നത് സംബന്ധിച്ച് പരിസ്ഥിതി ആഘാത പടനത്തിന് 10 അംഗ സംഘം എത്തുന്നു. സംസ്ഥാന സർക്കാരിന്‍റെ ആവശ്യപ്രകാരം ഹൈദരാബാദ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് കമ്പനിയാണ് പടനം നടത്തുന്നത്. പെരിയാർ കടുവാ സങ്കേതത്തിൽ പ്രവേശിച്ച് പരിശോധനകൾ നടത്താൻ വനം വകുപ്പിന്‍റെ അനുമതി തേടി കമ്പനി അധികൃതർ വനം വകുപ്പിന് കത്ത് നൽകി. ഒരു വർഷത്തിനുള്ളിൽ പടനം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് വനം വകുപ്പ് അനുമതി നൽകിയത്. ഇതിനായ് 95 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. പരിസ്ഥിതി പടനം ഒഴികെ മറ്റ് പടനങ്ങൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. തമിഴ്നാടിന്‍റെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ പുതിയ അണക്കെട്ട് നിർമാണം സാധ്യമാകുകയുള്ളു,