സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

 

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ (56) ആണ് മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.   ഇതോടെ സംസ്ഥാനത്താകെ കൊവിഡ് മരണം 10 ആയി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട്-12, കാസര്‍കോട്-10, കണ്ണൂര്‍-7, ആലപ്പുഴ-6, കൊല്ലം-6, തിരുവനന്തപുരം-4, പത്തനംതിട്ട-4, തൃശൂര്‍-3, മലപ്പുറം-3, വയനാട്-3, കോഴിക്കോട്-2, എറണാകുളം-1 എന്നിങ്ങനെയാണ് കണക്ക്. ഇതില്‍ 20 പേര്‍ വിദേശത്തു നിന്നും 37 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. പാലക്കാട്, കൊല്ലം ജില്ലകളിലെ രണ്ടുപേര്‍ വീതം സമ്പര്‍ക്കം വഴി രോഗബാധിതരായി.

Comments (0)
Add Comment