സ്കൂളിലെ മരത്തിൽ പെരുമ്പാമ്പ്; പ്രവേശനോത്സവദിനത്തില്‍ കുരുന്നുകളെ പേടിപ്പിച്ച് കുഞ്ഞന്‍ അതിഥി

Monday, June 3, 2024

 

കണ്ണൂര്‍: സ്കൂളിന് സമീപത്തെ മരത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പ്രവേശനോത്സവമായ തിങ്കളാഴ്ച്ച രാവിലെ ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന പുളിമരത്തിൽ കയറിയ പെരുമ്പാമ്പാണ് കുട്ടികളിൽ ഭീതിയും ഒപ്പം രക്ഷാപ്രവർത്തന പാഠവും പകർന്നത്. പ്രവേശനോത്സവ ബഹളത്തിനിടെയാണ് പുളിമരത്തിൽ പെരുമ്പാമ്പിൻ കുഞ്ഞിനെ ചിലർ കണ്ടത്. ഉടനെ ചിലർ പ്രസാദ് ഫാൻസ് റെസ്ക്യൂവേസ് ടീമിനെ വിവരം അറിയിച്ചു. ഉടനെ റെസ്ക്യൂ ടീം അംഗം റോഷിൻ കൂടാളി എത്തി മരത്തിൽ കയറി പെരുമ്പാമ്പിൻ കുഞ്ഞിനെ സുരക്ഷിതമായി അവിടെ നിന്ന് റെസ്ക്യൂ ചെയ്തു മാറ്റി.