സര്‍ക്കാര്‍ കനിവ് കാട്ടിയില്ല; കടക്കെണിയിലായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പാലക്കാട് : മുഖ്യമന്ത്രിക്കും കൃഷി വകുപ്പ് മന്ത്രിക്കും പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ല. കടക്കെണിയിലായ കർഷകൻ ആത്മഹത്യ ചെയ്തു. വടക്കാഞ്ചേരി പാളയം സ്വദേശി ചടയപ്പനാണ് സ്വന്തം കൃഷിയിടത്തിൽ ജീവനൊടുക്കിയത്.

കാർഷിക വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് ജപ്തി നോട്ടീസ് നൽകിയ വടക്കാഞ്ചേരി പാളയം സ്വദേശി ചടയപ്പനാണ് കൃഷിയിടത്തിൽ തൂങ്ങി മരിച്ചത്.

മൂന്ന് വര്‍ഷം മുമ്പ് നെൽകൃഷിക്കായി വടക്കാഞ്ചേരി കാനറാ ബാങ്ക് ശാഖയിൽ നിന്ന് ചടയപ്പൻ അൻപതിനായിരം രൂപ വായ്പ എടുത്തിരുന്നു. കൃഷി നശിച്ചതിനെ തുടർന്ന് വായ്പ തിരിച്ചടക്കാൻ സാധിച്ചില്ല. ഇതിനിടെ അസുഖം ബാധിച്ച് ഇദ്ദേഹത്തിന്റെ ഒരുവശം തളരുകയും ചെയ്തു , ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കാർഷിക കടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

എഴുപത്തിയൊന്നായിരം രൂപ കുടിശികയുണ്ടെന്ന് കാണിച്ച് ഈ മാസം രണ്ടിനാണ് ബാങ്ക് ചടയപ്പന് ജപ്തി നോട്ടീസ് നൽകിയത് . കർഷകർക്കായി കോടിക്കണക്കിന് രൂപ ചിലവാക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് കടക്കെണി മൂലം ഒരു കർഷകന്റെ ജീവൻ നഷ്ടപ്പെട്ടത്.

farmer suicidepalakkad
Comments (0)
Add Comment