വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് സ്മാർട് ഫോണുകളായ വിവോ നെക്സ് ഇന്ത്യയിലെത്തി.
പ്രീമിയം മോഡലായ നെക്സ് എസിന്റെ പരിഷ്കരിച്ച പതിപ്പാണ് വിവോ നെക്സ്.
ഇതുവരെ ഇറങ്ങിയിട്ടുള്ള ഫോണുകളിൽ ഏറ്റവും മികച്ച ബേസൽലെസ് ഫോൺ എന്ന് വിശേഷിപ്പിക്കാവുന്നതാണ് വിവോ നെക്സ്. 8 ജിബി റാം, 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. മൂന്നാം തലമുറ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് വിവോ നെക്സ് വരുന്നത്. 10 ശതമാനം വേഗതയേറിയതും 50 ശതമാനം കൂടുതൽ കൃത്യതയുമുള്ളതാണ് ഈ ഫിംഗർപ്രിന്റ് സെൻസർ എന്നാണ് കമ്പനിയുടെ അവകാശവാദം. വിവോ നെക്സ് പോപ്-അപ് സെൽഫി ക്യാമറയോടെയാണ് വരുന്നത്. ഫോണിന്റെ ബോഡി-ടു-സ്ക്രീൻ അനുപാതം 91.24 ശതമാനമാണ്. ഡുവൽ സിം വിവോ നെക്സ് ആൻഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ ഫൺടച്ച് 4.0 ഒസിലാണ് പ്രവർത്തിക്കുന്നത്. 6.59 ഇഞ്ച് ഫുൾ എച്ച് ഡി,സൂപ്പർ അമോലെഡ് ഡിസ്പ്ലേയോടെയാണ് ഈ ഫോൺ വരുന്നത്. 8 ജിബിയാണ് റാം. മുൻവശത്ത് 8 മെഗാപിക്സലിന്റെ പോപ്-അപ് സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 128 ജിബി അല്ലെങ്കിൽ 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് സൗകര്യത്തോടെയാണ് നെക്സ് എസ് വരുന്നത്. 4ജി , ഡുവൽ ബാൻഡ് വൈ-ഫൈ, ബ്ലൂട്ടൂത്ത് , യുഎസ്ബി പോർട്ട്, ഒറ്റിജി പിന്തുണ എന്നിവയാണ് ഈ സ്മാർട് ഫോണിലെ പ്രധാന കണക്ടിവിറ്റി ഒപ്ഷനുകൾ. 4000 എംഎച്ച് ആണ് ബാറ്ററി.
വിവോ നെക്സ് ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ വില 44,990 രൂപയാണ്. ആമസോൺ ഇന്ത്യ വഴിയാണ് ആദ്യ വിൽപ്പന. 8ജിബി റാമിന്റെ ഒരു വേരിയന്റ് മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവോ നെക്സ് എ ഇന്ത്യയിൽ അവതരിപ്പിച്ചില്ല.