മലയാളം സർവ്വകലാശാല പിജി സീറ്റുകള്‍ വെട്ടിക്കുറച്ചു; ശക്തമായ പ്രതിഷേധം

50 ശതമാനം പി.ജി സീറ്റുകൾ വെട്ടികുറച്ച മലയാളം സർവ്വകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠന സൗകര്യങ്ങൾ കുറവാണെന്നിരിക്കെ 100 പി.ജി സീറ്റുകളാണ് ഈ വർഷം സർവ്വകലാശാല വെട്ടികുറച്ചത്.

50% സീറ്റുകൾ വെട്ടികുറച്ചതോടെ മലപ്പുറം തിരൂർ തുഞ്ചത്തെഴുത്തഛൻ മലയാളം സർവ്വകലാശാലയിൽ ഇത്തവണ 100 പി.ജി സീറ്റുകളാണ് നഷ്ടമാകുന്നത്. ഉന്നത വിദ്യഭ്യാസ രംഗത്ത് കേരളത്തിന്റെ പ്രതീക്ഷയായ മലയാളം സർവ്വകലാശാലയിൽ സീറ്റുകൾ വെട്ടികുറച്ചത് ബിരുദ വിദ്യാർത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭാഷാ ശാസ്ത്രം, മലയാള സാഹിത്യ പഠനം, സംസ്‌കാര പൈതൃക പഠനം, ജേർണലിസം തുടങ്ങി പത്തോളം പി.ജി കോഴ്‌സുകളാണ് നിലവിൽ സർവ്വകലാശാലയിലുള്ളത്. ഓരോ ബിരുദാനന്തര കോഴ്‌സിനും 20 വീതം സീറ്റുകൾ ഉണ്ടായിരുന്നത് ഈ വർഷം മുതൽ പത്തായി ചിരുങ്ങും. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കെ.എസ്.യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ.

വിവിധ ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും ഇവിടെ പ്രവേശനപരീക്ഷയെഴുതുന്നത്.നിലവിൽ അടിസ്ഥാന സൗകര്യങ്ങളും, അദ്ധ്യാപകരും ഉണ്ടായിരിക്കെ സീറ്റുകൾ വെട്ടികുറച്ചതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. അതേസമയം, ഗവേഷണ മേഖലയിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന അക്കാദമിക് കൗൺസിലിന്റെ നിർദേശാനുസരണമാണ് സീറ്റുകൾ വെട്ടികുറച്ചതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം.

https://www.youtube.com/watch?v=GbDpPEex4u0

Malayalam University
Comments (0)
Add Comment