രാജ്യത്തെ മുൻനിര ഫർണീച്ചർ നിർമാതാക്കളായ ഗോദ്റെജ് ഇന്റീരിരിയോ പുതിയ കിടക്കകൾ പുറത്തിറക്കി. സുഖകരമായ നിദ്രക്ക് സഹായിക്കുന്ന നവീന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് പുതിയ കിടക്കകൾ നിർമിച്ചിരിക്കുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗോദ്റെജ് ഇന്റീരിരിയോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനിൽ മാഥൂർ പുതിയ കിടക്കകൾ വിപണിയിൽ അവതരിപ്പിച്ചു. ഉറങ്ങുന്ന സമയത്ത് ശശീരം കൃത്യമായിരിക്കാൻ സഹായകമായ തരത്തിലാണ് ഇതിന്റെ നിർമാണമെന്ന് അദ്ദേഹം പറഞ്ഞു. ഉറക്ക കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും അനിൽ മാഥൂർ അവകാശപ്പെട്ടു.
കിടക്കുന്ന ആളുടെ ഭാരത്തിന് അനുയോജ്യമായ കിടക്കകൾ തിരഞ്ഞെടുക്കാം. നട്ടെല്ലിന് ശരിയായ ഊന്നൽ ലഭിക്കുന്ന രീതിയിലാണ് നിർമാണം. സ്ലീപ് അറ്റ് ടെൻ എന്ന പേരിൽ ഗോദ്റെജ് ഇന്റീരിയോ ദേശീയ തലത്തിൽ നടത്തിയ ഗവേഷണത്തിനൊടുവിലാണ് പുതിയ ഉത്പന്നം പുറത്തിറക്കിയിരിക്കുന്നതെന്നും സി.ഓ ഓ അനിൽ മാഥൂർ കൂട്ടിച്ചേർത്തു.