പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിട്ടും അതിന്റെ ഗുണം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സ്വാശ്രയ ഫീസാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. സർക്കാർ കോളേജിന് തുല്യമായ ഫീസ് മാത്രമേ പരിയാരത്ത് വാങ്ങാവുവെന്നും ഈ ആവശ്യം ഉന്നയിച്ച് കെ.എസ്.യു പരിയാരം മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പരിയാരത്ത് സ്വാശ്രയ ഫീസ് വാങ്ങാൻ അനുവദിക്കില്ല. മെഡിക്കൽ വിദ്യാർത്ഥികൾക്ക് സർക്കാർ പ്രഖ്യാപിച്ച സ്കോളർഷിപ്പ് എന്തായി എന്ന് സർക്കാർ വ്യക്തമാക്കണമെന്നും കെ.എം.അഭിജിത് ആവശ്യപ്പെട്ടു.
ജസ്നയുടെ തിരോധാനം മുതൽ പൊലീസ് നിസംഗ മനോഭാവം കാണിക്കുന്നു. ഈഗോ മാറ്റിവെച്ച് സിബിഐ അന്വേഷണത്തിന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.