കൊതുകുവല കെട്ടി പ്രതിഷേധിച്ച് രാജീവ്ഗാന്ധി സ്റ്റഡിസർക്കിൾ

Jaihind News Bureau
Saturday, July 14, 2018

മഞ്ചേരി മെഡിക്കൽ കോളേജിനോട് അധികൃതരുടെ അനാസ്ഥക്കെതിരെ വത്യസ്ത സമരവുമായി രാജീവ്ഗാന്ധി സ്റ്റഡിസർക്കിൾ. മലപ്പുറം കലക്‌ട്രേറ്റിനു മുന്നിലാണ് പ്രവർത്തകർ കൊതുകുവല കെട്ടി പ്രതിഷേധിച്ചത്.

മഞ്ചേരി മെഡിക്കൽകോളേജിനോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെയാണ് രാജീവ്ഗാന്ധി സ്റ്റഡിസർക്കിൾ മലപ്പുറം കലക്‌ട്രേറ്റിനു മുന്നിൽ കൊതുകുവല കെട്ടി പ്രതിഷേധിച്ചത്. മലിനജലവും കക്കൂസ് മാലിന്യങ്ങളും മെഡിക്കൽ കോളേജിലെ തുറസായ സ്ഥലത്തേക്ക് ഒഴുക്കിവിട്ടപ്പോൾ മെഡിക്കൽ കോളേജ് കൊതുകുവളർത്തു കേന്ദ്രമാക്കി മാറി. ഇതിനെതിരെ യൂത്ത് കോൺഗ്രസി നിരവധി സമരങ്ങൾ നടത്തിയെങ്കിലും അധികൃതർ അനങ്ങിയില്ല. ഇതോടെയാണ് കൊതുകുവല സമരവുമായി രാജീവ്ഗാന്ധി സ്റ്റഡി സർക്കിൾ രംഗത്തെത്തിയത്. മലപ്പുറം ഡി.സി.സി വൈസ് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദാലി സമരം ഉദ്ഘാടനം ചെയ്തു. അധികൃതരുടെ അനാസ്ഥ തുടർന്നാൽ കലക്ട്രേറ്റിനുള്ളിൽ കയറി കൊതുകുവല കെട്ടുമെന്ന് സ്റ്റഡിസർക്കിൾ ജില്ലാ പ്രസിഡന്‍റ് അക്ബർ മീനായി പറഞ്ഞു.

ഭാരവാഹികളായ മനോജ് തടപറബിൽ, നൗഷാദ് ഉന്നംതല, കുഞ്ഞഹമ്മദ്, തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

https://www.youtube.com/watch?v=-vJXda5eScE