ഇന്ത്യന്‍ കാപ്പി കയറ്റുമതി സർവ്വകാല റെക്കോഡിൽ

ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതി സർവ്വകാല റെക്കോഡിൽ എത്തി. വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതി സർവകാല റെക്കോർഡ് നിലവാരത്തിലെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017 -18 ൽ 3 .95 ലക്ഷം ടൺ കാപ്പി ഇന്ത്യ കയറ്റി അയച്ചുവെന്നാണ് കണക്കുകൾ. 2016 -17 ൽ ഇത് 3 .53 ലക്ഷം ടൺ ആയിരുന്നു. ജർമനി, അമേരിക്ക, പോളണ്ട്, ലിബിയ, സ്പെയിൻ, ടുണീഷ്യ, ഉക്രയിൻ, ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ സാമ്ബത്തിക വർഷത്തിൽ ഇന്ത്യൻ കാപ്പിയുടെ ഡിമാന്റിൽ കാര്യമായ വർധനയുണ്ടായെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. കർണാടകത്തിൽ ആണ് ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്നത്.

മൊത്തം ഉല്പാദനത്തിന്റെ 71 ശതമാനവും കർണാടകത്തിലാണ്. രണ്ടാമതുള്ള കേരളം 21 ശതമാനവും തമിഴ്നാട് 5 ശതമാനവും ഉല്പാദിപ്പിക്കുന്നു. മൊത്തം ഉല്പാദനത്തിന്റെ 80 ശതമാനവും കയറ്റി അയക്കുകയാണ് ചെയ്യുന്നത്.

Coffee Export
Comments (0)
Add Comment