ആരോഗ്യമന്ത്രിയുടെ “ക്യൂബന്‍ പ്രേമം” ആശാ സമരക്കാരോടുള്ള വഞ്ചനയെന്ന് പ്രതിപക്ഷം:വന്‍ പ്രതിഷേധം

Jaihind News Bureau
Thursday, March 20, 2025

ആശാസമരക്കാരെ ഫൂളാക്കുന്ന സര്‍ക്കാരിന്റെ നിലപാട് തുടരുന്നു. ഇപ്പോള്‍ തീര്‍ത്തു തരാം എന്ന മട്ടില്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയ വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജിന്റെ ആരോഗ്യം ഡല്‍ഹിയില്‍ എത്തിയതോടെ ഇല്ലാതായി. ആശാസമരം ചര്‍ച്ച ചെയ്യുവാന്‍ എന്ന പേരില്‍ പ്രതീക്ഷ ഉണര്‍ത്തി മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയത് ക്യൂബന്‍ സംഘത്തെ വരവേല്‍ക്കുവാനെന്ന് പി്ന്നീട് വെളിപ്പെട്ടു .കൂടിക്കാഴ്ചയ്ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ അനുമതി പോലും തേടാതെയാണ് വീണ ജോര്‍ജ് ഡല്‍ഹിയിലെത്തിയത്.മന്ത്രിയുടെ നിലപാടിന് സമരവേദിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉണ്ടാകുന്നത്

പ്രതിപക്ഷവും മന്ത്രിയുടെ ക്യൂബന്‍ പ്രേമത്തില്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. സമര വേദിയില്‍ എത്തിയ രമേശ് ചെന്നിത്തലയും ഇതിനെ തുറന്ന് വിമര്‍ശിച്ചു. കഴിഞ്ഞദിവസം പ്രഹസന ചര്‍ച്ച നടത്തി സമരക്കാരെ അപമാനിച്ച മന്ത്രി ആശാ സമരത്തോടുള്ള വഞ്ചനാപരമായ സമീപനം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു ആശാ സമരം ചര്‍ച്ചചെയ്യാന്‍ എന്ന വ്യാജേനയാണ് രാവിലെ ആരോഗ്യ മന്ത്രി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രിയെ ആശ മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച നടത്തുമെന്ന് വിമാനത്താവളത്തില്‍ മന്ത്രി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ആശാ സമരം ചര്‍ച്ച ചെയ്യുവാന്‍ എന്നപേരില്‍ മന്ത്രി ഡല്‍ഹിയില്‍ പോയത് ക്യൂബന്‍ സംഘത്തെ വരവേല്‍ക്കുവാനാണെന്ന് പിന്നീടാണ് വ്യക്തമായത്’.കൂടിക്കാഴ്ചയ്കു കേന്ദ്ര ആരോഗ്യമന്ത്രിയുടെ അനുമതി പോലും തേടാതെയാണ് വീണ ജോര്‍ജ് ഡല്‍ഹിയിലെത്തിയത്.മന്ത്രിയുടെ നിലപാടിനെ സമരസമിതിനേതാക്കള്‍ തുറന്ന് വിമര്‍ശിച്ചു.

സമരവേദിയില്‍ എത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വീണാ ജോര്‍ജിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തി. തുടക്കം മുതല്‍ സമരത്തെ തള്ളിപ്പറയുന്ന സര്‍ക്കാരും ആരോഗ്യമന്ത്രിയും സമരക്കാരോടുള്ള വഞ്ചനാപരവും നിഷേധാത്മകവുമായ
നിലപാട് തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.