ഹോളിവുഡ് റേഞ്ചിലാണ് സൂര്യ ചിത്രം ‘കങ്കുവ’ എത്തുക എന്ന് ബാല

Jaihind Webdesk
Sunday, October 15, 2023

സൂര്യ നായകനാകുന്ന സിരുത്തൈ ശിവ സംവിധാനം ചെയുന്ന ചിത്രമാണ് ‘കങ്കുവ’. ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രമെന്ന് നടൻ ബാല പറയുന്നു. നടൻ ബാലയുടെ സഹോദരനാണ് ശിവ.തെന്നിന്ത്യൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കങ്കുവ’. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ​ഗ്ലിംസ് ഏറെ ശ്രദ്ധ നേടിയിരുന്നു.പീരിയോഡിക് ത്രീഡി ചിത്രമായാണ് കങ്കുവാ എത്തുക.പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയായിരുന്നു ​ഗ്ലിംസിലുള്ളത്.