ഹെലികോപ്റ്റർ വന്നതുകൊണ്ട് വീടുകൾ തകർന്നു എന്നാരോപിച്ച് അക്രമം

Jaihind News Bureau
Sunday, August 19, 2018

ഹെലികോപ്റ്റർ വന്നതുകൊണ്ട് വീടുകൾ തകർന്നു എന്നാരോപിച്ച് ചെങ്ങന്നൂർ എരമല്ലിക്കര വിമൻസ് ഹോസ്റ്റലിൽ നാട്ടുകാരുടെ അക്രമം. ശ്രീ അയ്യപ്പ കോളേജിലെ ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികളെ നാട്ടുകാരായ സ്ത്രീകൾ ചേർന്ന് ആക്രമിച്ചു. കടിച്ചു, കഴുത്തിനു പിടിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി, അടിച്ചു. മോശമായ ഭാഷയിൽ പെൺകുട്ടികളോട് സംസാരിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥരോടും മോശമായ രീതിയിലാണ് ഇവർ പെരുമാറിയത്