സെനഗലിനെ തോൽപ്പിച്ച് കൊളംബിയ പ്രീക്വാർട്ടറിൽ

നിർണായക മത്സരത്തിൽ സെനഗലിനെ തോൽപ്പിച്ച് കൊളംബിയ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ വിജയം കണ്ടത്. കൊളംബിയക്ക് വേണ്ടി യെറി മിന ആണ് ഗോൾ കണ്ടെത്തിയത്.

വിരസമായിരുന്നു ആദ്യ പകുതി. 12-ാം മിനിറ്റിൽ ആണ് മത്സരത്തിലെ മികച്ച അവസരം പിറന്നത്. ക്വിന്ററോ എടുത്ത ഫ്രീകിക്ക് പോസ്റ്റിലേക്ക് കയറി എന്നു തോന്നിച്ചെങ്കിലും സെനഗൽ കീപ്പർ ഡൈവ് ചെയ്ത് സേവ് ചെയ്തു.

മാനെയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു എങ്കിലും വീഡിയോ അസിസ്റ്റന്‍റ് റെഫറി പെനാൽറ്റി അല്ല എന്ന് വിധിക്കുകയായിരുന്നു. ഇതിനിടയിൽ ഹാമിഷ് റോഡ്രിഗസ് പരിക്കേറ്റ് പുറത്തു പോയത് കൊളംബിയക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ ഗോള്‍രഹിതമായാണ് കടന്നുപോയത്.

സമനിലക്ക് വേണ്ടി കളിച്ച സെനഗലിനെ ഞെട്ടിച്ചു കൊണ്ട് 74ആം മിനിറ്റിൽ യെറി മിന ഹെഡറിലൂടെ ഗോൾ നേടി കൊളംബിയയെ മുന്നിൽ എത്തിച്ചു. ഗോൾ വീണതോടെയാണ് സെനഗൽ ഉണർന്നു കളിക്കാൻ തുടങ്ങിയത്, എന്നാൽ ഉറച്ചു നിന്ന കൊളംബിയൻ ഗോൾ കീപ്പർ ഓസ്പിനയെ മറികടക്കാൻ ആയില്ല. വിജയത്തോടെ കൊളംബിയ പ്രീക്വാർട്ടറിലേക്ക് മുന്നേറി.

senegalcolombiafifa world cup football
Comments (0)
Add Comment