സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാർക്കർ സോളാർ പ്രോബ് ശനിയാഴ്ച കുതിച്ചുയരും. മനുഷ്യ ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനായി ഒരുക്കിയ ദൗത്യത്തിന് 1.5 ബില്യൺ ഡോളറാണ് ചിലവ്. ഇന്ത്യൻ സമയം രാത്രി 11.15നാണ് വിക്ഷേപണം.
കനത്ത ചൂടിൽ ഉരുകി പോകാത്ത പ്രത്യേക കവചങ്ങളാണ് പാർക്കർ സോളാർ പ്രോബിനുള്ളത്. 1371 ഡിഗ്രി സെൽഷ്യസ് ചൂടാണ് കവചത്തിന് മേൽ ഉണ്ടാകുക എന്നാണ് ശാസ്ത്രഞ്ജരുടെ കണക്കുകൂട്ടൽ. ഇത് സൂര്യനിലേക്ക് എത്തുന്നതോടെ സൂര്യനിലെ മഹാസ്‌ഫോടനം, കോറോണയിലെ മാറ്റങ്ങൾ ഇവയെക്കുറിച്ചൊക്കെ പഠിക്കാൻ നാസയ്ക്ക് സാധിക്കും. കൊറോണയുടെ രഹസ്യങ്ങളേക്കുറിച്ച് പഠനം നടത്തുകയാണ് പാർക്കർ സോളാർ പ്രോബിന്റെ പ്രാഥമിക ലക്ഷ്യം. സൂര്യന്റെ ഉപരിതലത്തേക്കാൾ 300 ഇരട്ടി താപനിലയുള്ള കൊറോണയിൽ വീശിയടിക്കുന്ന പ്ലാസ്മ, ഊർജ തരംഗങ്ങൾ, സൗരക്കാറ്റ് എന്നിവ ഭൂമിയുടെ പ്രവർത്തന ക്രമത്തേയും ബാധിക്കുന്നുണ്ട്. . സോളാർ പ്രോബ് സൂര്യന്റെ ഉപരിതലത്തിൽ എത്തുമെന്ന് തന്നെയാണ് ഗവേഷകരുടെ വിശ്വാസം
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക.. 65 മിനിട്ട് ദൈർഘ്യ. കാലാവസ്ഥ 70 ശതമാനം അനുകൂലമാണെന്നും നാസ അറിയിച്ചു.