സുസുക്കി ജിംനിയുടെ നാലാം തലമുറയെത്തുന്നു

കരുത്തും സ്റ്റൈലും ഒത്തുചേർന്ന ലൈറ്റ് ജീപ്പ് മോഡലുമായി സുസുക്കി. രാജ്യാന്തര വിപണിയിൽ ശ്രദ്ധ നേടിയ ജിംനിയുടെ നാലാം തലമുറയുടെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്തെ വാഹന നിർമാതാക്കളിൽ പ്രമുഖരാണ് സുസുക്കി. ജിംനിയുടെ നാലാം തലമുറയിലെ ലൈറ്റ് ജീപ്പ് ജിംനിയുടെ ചിത്രങ്ങളാണ് സുസുക്കി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കരുത്തും സ്റ്റൈലും ഒരുപോലെ ഒത്തുചേർന്ന ഈ വാഹനം ഓൺ റോഡിനും ഓഫ് റോഡിനും ഇണങ്ങുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. ക്ലാസിക് രൂപം നിലനിർത്താൻ കമ്പനി ശ്രമിക്കുന്നുണ്ട്. ഫോഗ് ലാമ്പിലും ഹെഡ്‌ലാമ്പിലും പാരമ്പര്യവും പുതുമയും കമ്പനി നിലനിർത്തിരിക്കുന്നു. ലാഡർ ശൈലിയിലാണ് വാഹനത്തിന്റെ നിർമാണം.

സുസുക്കിയുടെ ബലേനോ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളിലുള്ള ടെക്‌നോളജികളെല്ലാം ഇന്‍റീരിയറിൽ ഒരുക്കിയിട്ടുണ്ട്. 1.2 ലിറ്റർ കെ സീരിസ് പെട്രോൾ, 1 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എന്നിങ്ങനെ ഓപ്ഷ്‌നുകളോടുകുടിയാണ് പുതു ജിംനി വിപണിയിലെത്തുക എന്നാണ് പ്രതീക്ഷ. ജീപ്പ് റെനഗേഡ് പോലുള്ള ലൈറ്റ് ജീപ്പ് മോഡലുകളുടെ രാജ്യന്തരവിപണിയിലെ മികച്ച പ്രകടനമാണ് സുസുക്കിയെ നാലാം തലമുറക്കാരനായ ജിംനിയെ വിപണിയിലെത്തിക്കാൻ പ്രേരിപ്പിച്ചത്. കമ്പനിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ലോക വിപണിയിലേക്കുളള വാഹനങ്ങൾ നിർമിക്കുന്നത് ഇന്ത്യയിൽ ആയിരിക്കും.

suzuki jimny 4th generation
Comments (0)
Add Comment