സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമം

Jaihind News Bureau
Thursday, August 23, 2018

സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ ഉത്തരവ് മറികടന്ന് അവധി ദിവസം സഹകരണ ബാങ്ക് പരീക്ഷ. സി.പി.എം ഭരണ സമിതിയുടെ നിയന്ത്രണത്തിലുള്ള കൊല്ലം പുനലൂർ എസ്.സി.എസ്.ടി ബാങ്കിലാണ് പരീക്ഷ നടനത്. ബാങ്ക് അധികാരികളുടെ ഇഷ്ടക്കാർക്കായി നടത്തിയ പരീക്ഷയ്ക്കെത്തിയത് 3 പേർ മാത്രം.

പൊതു അവധിയായ ബക്രീദ് ദിനത്തിലാണ് ഇഷ്ടക്കാരെ തിരുകി കയറ്റാൻ പുനലൂർ എസ്.സി.എസ്.ടി സർവീസ് സഹകരണ ബാങ്കിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടന്നത്. ഒഴിവുള്ള സെയിൽസ്മാൻ പോസ്റ്റിലേക്കായിരുന്നു പരീക്ഷ.

https://www.youtube.com/watch?v=jlPhz4sVSZY

ബാങ്കിൽ നിലവിലുള്ള 2 താല്‍ക്കാലിക ജീവനക്കാരടക്കം 3 പേർ മാത്രമാണ് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഉദ്യോഗാർഥികളായ് എത്തിയത്. ഇതിൽ താൽക്കാലിക ജീവനക്കാരിലൊരാൾ ബാങ്ക് സെക്രട്ടറിയുടെ ബന്ധുവെന്നും അറിയുന്നു. മറ്റൊരാളുടെ കയ്യിൽ നിന്നും സെക്രട്ടി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കോഴ വാങ്ങിയതായും ആക്ഷേപമുണ്ട്.

പരീക്ഷ നടത്തരുതെന്നുള്ള എ.ആറിന്റെ ഉത്തരവ് പോലും കൈപ്പറ്റാതെയാണ് പരീക്ഷ നടത്തിയതെന്നാണ് ആരോപണം. വിവിധ കാരണങ്ങളാൽ രണ്ട് തവണ മാറ്റി വെച്ച പരീക്ഷയാണ് മറ്റ് ഉദ്യോഗാർഥികൾ പോലുമറിയാതെ ബാങ്ക് അധികൃതർ അവധി ദിനത്തിൽ രഹസ്യമായി നടത്തിയത്.