സിനിമാ താരത്തെ കാണാനെത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു

Jaihind News Bureau
Saturday, August 4, 2018

കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിന് എത്തിയ സിനിമാ താരത്തെ കാണാനെത്തിയ ആൾ തിക്കിലും തിരക്കിലുംപെട്ട് കുഴഞ്ഞ് വീണ് മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരി ആണ് മരിച്ചത്. നടനെ കാണാനായി തിരുവനന്തപുരത്ത് നിന്ന് ഓട്ടോയില്‍ കൊട്ടാരക്കരയില്‍ എത്തിയതായിരുന്നു ഹരി. തിക്കിലും തിരക്കിലും ഒട്ടേറെ പേർക്ക് പരിക്കുണ്ട്.