സമാധാനത്തിനായി കോണ്‍ഗ്രസിന്‍റെ ഹാപ്പിനസ് മന്ത്രാലയം

Jaihind News Bureau
Monday, March 22, 2021

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വേറിട്ട ആശയവുമായി യുഡിഎഫ് .രാജ്യത്ത് സന്തോഷവും സമാധാനവും തിരികെ കൊണ്ട് വരാനാണ് കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് ഹാപ്പിനസ് മന്ത്രാലയം എന്ന വകുപ്പ് സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ ലോക ഹാപ്പിനസ് ഇന്‍ഡക്സ് പുറത്തുവന്നപ്പോള്‍ 149 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ139-ാം സ്ഥാനത്താണ്.ഇത്തരമൊരു സാഹചര്യത്തില്‍ ഹാപ്പിനസ് മന്ത്രാലയമെന്ന ആശയത്തിന് പ്രാധാന്ന്യമേറെയാണ്. കഴിഞ്ഞ 5 വർഷത്തില്‍ കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങളടക്കം  മലയാളികളുടെ സന്തോഷപ്രദമായ  ജീവിതത്തെ ബാധിച്ചിരിന്നു.ജനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് മന്ത്രാലയത്തിന്‍റെ ഉദ്ദേശ്യമെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റും ഭൂട്ടാനിൽ ആനന്ദ പദ്ധതിയുടെ ഉപദേശകനുമായിരുന്ന ഡോ. പി.പി. ബാലൻ പറഞ്ഞു.