സമരം അവസാനിപ്പിച്ചയുടന്‍ കെജ്രിവാള്‍ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക്

Jaihind News Bureau
Thursday, June 21, 2018

ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്താതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബംഗളുരുവിലേക്ക്. സമരം അവസാനിപ്പിച്ച ഉടൻ കെജ്രിവാൾ അവധിയിൽ പ്രവേശിക്കുകയായിരുന്നു.

പത്ത് ദിവസത്തെ അവധിയിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രമേഹ ചികിത്സയ്ക്കായാണ് കെജരിവാൾ ബംഗളുരുവിലേക്ക് പറക്കുന്നത്. സമരം അവസാനിച്ചയുടൻ മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷെ കൂടിക്കാഴ്ചകളിൽ നിന്നെല്ലാം കെജ്രിവാൾ വിട്ടുനിന്നു.

സർക്കാരുമായി നിസഹകരണത്തിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രശ്നം പരിഹരിക്കാമെന്ന് ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ഉറപ്പ് നൽകിയിരുന്നു. അതേ തുടർണാണ് ഒമ്പത് ദിവസം നീണ്ട സമരം കെജ്രിവാളും മന്ത്രിമാരും അവസാനിപ്പിച്ചത്.

4 മാസമായി സർക്കാരിനോട് സഹകരിക്കാത്ത ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക എന്നത് സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. നേരത്തെ നാച്ചുറോപതി ചികിത്സക്കായി കെജ്രിവാൾ ബംഗളുരുവിലേക്ക് പോയിരുന്നു.