സഫീറിന്‍റെ കൊലപാതകം; പോലീസ് അനാസ്ഥക്കെതിരെ യൂത്ത് ലീഗ് ധർണ നടത്തി

Jaihind News Bureau
Thursday, July 12, 2018

പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴയിലെ യൂത്ത് ലീഗ്പ്രവർത്തകൻ സഫീർ കൊല്ലപ്പെട്ട കേസിൽ സർക്കാറും പോലീസും കേസ് അന്വേഷണത്തിൽ അനാസ്ഥ കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പാലക്കാട് കലക്ട്രേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.

കുന്തിപ്പുഴയില്‍ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടിട്ട് 4 മാസം പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടാൻ പോലീസിന് ആയിട്ടില്ല. മാത്രമല്ല പ്രതികളെ
സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി

മുഖ്യമന്ത്രി പിണാറായി വിജയൻ സഫീറിന്റെ പിതാവിന് കൊടുത്ത ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ല. മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുക, പ്രതികളെ സഹായിക്കുന്ന സർക്കാർ നിയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി.എ സാജിത് അധ്യക്ഷത വഹിച്ചു. പി.എ ഫിറോസ് ധർണ ഉദ്ഘാടനം ചെയ്തു.