സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ജെ.ജെ. മോണിറ്ററിംഗ് സെല്‍

Jaihind News Bureau
Saturday, June 23, 2018

സാമുഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഒരു ജെ.ജെ. മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്നതിന് അനുമതി. ഒരു സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസറെയും ഒരു കേസ്‌വര്‍ക്കറെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും  അനുമതി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഫലപ്രദമായി തടയുക എന്ന ലക്ഷ്യത്തോടെ ബാലവകാശ സംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജെ.ജെ. മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തസജ്ജമാക്കുന്നത്.