സംസ്ഥാനത്തേക്ക് വിഷമീന്‍ കടത്ത് തുടരുന്നു

Jaihind News Bureau
Tuesday, June 26, 2018

 

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾക്കിടയിലും സംസ്ഥാനത്തേക്ക് വിഷമീൻ കടത്ത് തുടരുന്നു. കൊല്ലം ആര്യങ്കാവ് ചെക് പോസ്റ്റിൽ നിന്നും 9,500 കിലോ ഫോർമാലിൻ കലർത്തിയ മീൻ പിടികൂടി.

ആരോഗ്യമന്ത്രി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിൻ കലർത്തിയ മീൻ പിടികൂടാൻ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.