ഡി.ജി.പി നിയമനത്തിൽ മാർഗനിർദേശവുമായി സുപ്രീം കോടതി. യു.പി.എസ്.സി നൽകുന്ന എം പാനൽ ലിസ്റ്റിൽ നിന്ന് മാത്രമേ ഇനി ഡി.ജി.പിമാരെ നിയമിക്കാവൂ.
സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് ഡി.ജി.പിമാരെ മാറ്റാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡി.ജി.പിമാരായി നിയമിതരാവുന്നവർക്ക് 2 വർഷം കാലാവധി ഉണ്ടായിരിക്കണമെന്നും ഡി.ജി.പിമാർ വിരമിക്കുന്നതിന് 3 മാസം മുമ്പ് യു.പി.എസ്.സിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഈ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പ്രകാശ് സിംഗ് കേസിന് തുടർച്ചയായാണ് കോടതി ഉത്തരവ്.