വൻ ഓഫറുമായി ബിഎസ്എൻഎൽ

Jaihind News Bureau
Saturday, June 23, 2018

രണ്ടു മാസത്തെ ഫ്രീ ഓഫറുമായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് എത്തുന്നു.  പുതിയ ലാപ്‌ടോപ് വാങ്ങുന്നവർക്ക് രണ്ടുമാസം 20 എംബിപിഎസ് വേഗമുള്ള ബ്രോഡ്ബാൻഡാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്.

പുതിയ ലാപ്‌ടോപ്, കംപ്യൂട്ടർ വാങ്ങുന്നവർക്കെല്ലാം ഈ ഓഫർ ലഭിക്കും. ബിഎസ്എൻഎൽ വരിക്കാരൻ ലാപ്‌ടോപ് വാങ്ങിയ ബില്ലുമായി അധികൃതരെ സമീപിച്ചാൽ രണ്ടു മാസം ഫ്രീ ബ്രോഡ്ബാൻഡ് സേവനം ലഭിക്കും.

ലാപ്‌ടോപ്, കംപ്യൂട്ടർ വാങ്ങിയ ബില്ലിന്‍റെ പകർപ്പാണ് നൽകേണ്ടത്. ബിൽ നൽകിയാൽ രണ്ടു മാസത്തിനുള്ളിൽ തന്നെ ബിഎസ്എൻഎല്ലിന്‍റെ ബിബിജി കോംബോ യുഎൽഡി 45 ജിബി പ്ലാൻ പ്രകാരം ഡേറ്റ ഉപയോഗിക്കാം. 45 ജിബി പ്ലാനിന്‍റെ നിലവിലെ നിരക്ക് 99 രൂപയാണ്. പ്ലാൻ പ്രകാരം ദിവസം 1.5 ജിബി അതിവേഗം ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. 1.5 ജിബി പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 1 എംബിപിഎസിലേക്ക് മാറും. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.