വൈദ്യുതി അപകടങ്ങള്‍ അറിയിക്കാം 1912 ടോള്‍ഫ്രീ നമ്പരില്‍

Jaihind News Bureau
Thursday, August 16, 2018

പത്തനംതിട്ട ജില്ലയില്‍ കെ.എസ്.ഇ.ബിയുടെ നൂറോളം ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളത്തില്‍ മുങ്ങി. സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്താകെ 4000 ത്തോളം ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതിസംബന്ധമായി എന്ത് പ്രശ്നം ശ്രദ്ധയില്‍പെട്ടാലും 1912 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിച്ചാല്‍ അടിയന്തര സഹായം ലഭ്യമാകും.

പ്രളയത്തില്‍ മുങ്ങിയ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തിരിക്കുന്നത്. ജില്ലയില്‍ മാത്രം 1400 ഓളം ട്രാന്‍സ്ഫോര്‍മറുകളാണ് ഓഫ് ചെയ്തിരിക്കുന്നത്.