വെള്ളപ്പൊക്ക ദുരന്തം : ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എം.എം.ഹസൻ

Jaihind Webdesk
Thursday, August 23, 2018

വെള്ളപ്പൊക്ക ദുരന്തം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. ദുരന്തനിവാരണത്തിലെ വീഴ്ചകൾ പരിഹരിക്കണമെന്നും വേണ്ടത്ര സുരക്ഷ ഉറപ്പു വരുത്തിയിരുന്നെങ്കിൽ ദുരന്തത്തിന്‍റെ തീവ്രത കുറയ്ക്കാമായിരുന്നു എന്നും എം.എം.ഹസൻ കോട്ടയത്ത് പറഞ്ഞു. തണ്ണീർമുക്കം ബണ്ട് തുറന്നു വിട്ടതിൽ വലിയ വീഴ്ചയുണ്ടായെന്നും ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് 1000 വീടുകൾ നിർമിച്ച് നൽകുമെന്നും ദുരിതാശ്വാസ കാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഹസൻ അറിയിച്ചു.