ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന നെഹ്‌വാളും ശ്രീകാന്തും ഇന്നിറങ്ങും

Jaihind News Bureau
Tuesday, July 31, 2018

ലോകബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും ഇന്ന് മത്സരിക്കാനിറങ്ങും. വനിതാ സിംഗിള്‍സ് വിഭാഗത്തിലാണ് സൈന മത്സരിക്കാനിറങ്ങുന്നത്.

പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് ഹാത് ഗ്യുയനെ നേരിടും. വനിതാ ഡബിൾസിൽ മേഘ്‌ന ജക്കംബുഡി-പൂർവിഷ റാം സഖ്യവും, പുരുഷ വിഭാഗം ഡബിൾസിൽ അർജുൻ.എം.ആർ- ശ്ലോക് രാമചന്ദ്രൻ സഖ്യവും ഇന്നിറങ്ങും.