സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് സൈന; ഇന്തൊനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്‍റണ്‍ ഫൈനല്‍ ഇന്ന്

webdesk
Sunday, January 27, 2019

Saina-Nehwal-Malaysia-Masters

ഇന്തൊനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിൻറണിൽ കിരീടം തേടി സൈന നെഹ്വാൾ ഇന്നിറങ്ങും. ഫൈനലിൽ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിനാണ് എതിരാളി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ഫൈനൽ തുടങ്ങുമെന്നാണ് പ്രതീക്ഷ.

ആവേശം നിറഞ്ഞ സെമി പോരാട്ടത്തിൽ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സൈന ഫൈനലിലേക്ക് കുതിച്ചത്. ടൂർണമെന്റിൽ എട്ടാം സീഡായ സൈന തകർപ്പൻ പ്രകടനമാണ് സെമിയിൽ പുറത്തെടുത്തത്. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് കരോലിന മാരിനും സെമിയിലേക്ക് കടന്നത്. ക്വാർട്ടറിൽ പി വി സിന്ധുവിനെ തോൽപ്പിച്ചായിരുന്നു അഞ്ചാം സീസുക്കാരിയായ മാരിനിയുടെ ഫെനൽ പ്രവേശനം. ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളിൽ മാരിൻ ആറും സൈന അഞ്ചും കളി വീതം ജയിച്ചിട്ടുണ്ട്. അവസാനം കളിച്ച 2 മത്സരത്തിലും സൈനയെ മാരിൻ തോൽപ്പിച്ചിരുന്നു. മൂന്നാം കിരീടം തേടിയാണ് ഇന്ത്യയുടെ സെന നെഹ്വാൾ ഇന്ന് കളത്തിലിറങ്ങുന്നത്.2009ലും 2010ലും 2012ലും ഇന്തൊനേഷ്യയിൽ ചാമ്പ്യംൻ ആണ് സൈന.