ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിന്‍റെ പോസ്റ്റർ എത്തി

Jaihind News Bureau
Friday, July 20, 2018

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ജെല്ലിക്കെട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ ലിജോ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

മലയാളത്തിലെ മുൻനിര സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി ഈ മാ യൌവിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജെല്ലിക്കെട്ടിൽ നായകനാവുന്നത് അങ്കമാലി ഡയറീസ് ഫെയിം ആന്‍റണി വർഗ്ഗീസ് ആണ്. മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്‍റെ പോസ്റ്റർ ലിജോ തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്  പുറത്തുവിട്ടത്.

ഒ. തോമസ് പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ഹരീഷും ആർ ജയകുമാറുമാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ക്യാമറയും ദീപു ജോസഫ് എഡിറ്റിങും നിർവഹിക്കുന്നു. ആമേൻ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഒരുക്കിയ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.