റിലീസ് പ്രളയത്തിന് ശേഷം

Jaihind Webdesk
Friday, August 17, 2018

മഴക്കെടുതിയിലും പ്രളയത്തിലും കേരളം ദുരിതത്തിലായതിനെ തുടർന്ന് ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു. ബിജുമേനോന്റെ പടയോട്ടം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്.

മഴക്കെടുതിയെ തുടർന്ന് രഞ്ജിത്- മോഹൻലാൽ ചിത്രം ഡ്രാമയുടെ ട്രെയിലർ റിലീസും മാറ്റി. ചിത്രം ഓണത്തിനില്ലെന്നും സംവിധായകൻ അറിയിച്ചിരിക്കുകയാണ്.

ബോബി-സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി.

ചെങ്കൽ രഘു എന്ന ഗുണ്ടയുടെ കഥയാണ് ബിജു മേനോന്‍റെ പടയോട്ടത്തിൽ പറയുന്നത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന വിജയചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ളയാണ്. ബിജു മേനോൻ, അനു സിത്താര, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ബേസിൽ, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റ്യൻ, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് അഭിനേതാക്കൾ.