ജൂലൈ 17ന് രാജ്ഭവന് മുന്നില്‍ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും

Jaihind News Bureau
Monday, June 25, 2018

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്
അടുത്ത മാസം 17 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. കേരള കോൺഗ്രസ് എം മുന്നണിയിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്താനും യു.ഡി.എഫ് യോഗം തീരുമാനിച്ചു.