മോദി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി

Jaihind News Bureau
Monday, July 2, 2018

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശശി തരൂർ എം.പി രംഗത്ത്. യോഗാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരസ്യപ്രവർത്തനങ്ങൾക്കായി 20 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെലവാക്കിയതെന്ന് ശശി തരൂർ ആരോപിച്ചു. അനാവശ്യമായ പരസ്യപ്രവർത്തനങ്ങൾ കൊണ്ട് കേന്ദ്രസർക്കാർ ജനങ്ങളുടെ മേൽ പുകമറ സൃഷ്ടിക്കുകയാണെന്നും ശശി തരൂർ ട്വിറ്ററിൽ വ്യക്തമാക്കി. യോഗ ദിനാചരണത്തോടനുബന്ധിച്ച് നരേന്ദ്രമോദി വിവിധ വ്യായമമുറകൾ ഉൾപ്പെടുന്ന വീഡിയോ പുറത്തിറക്കിയിരുന്നത് ചർച്ചാവിഷയമായിരുന്നു.