മോട്ടോർ വാഹനവകുപ്പിന്‍റെ വെബ്സൈറ്റ് അവധിയില്‍..!

Jaihind News Bureau
Friday, July 6, 2018

മോട്ടോർ വാഹനവകുപ്പിന്‍റെ വെബ്സൈറ്റ് രണ്ടു ദിവസം പണിമുടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറ് മുതൽ ഞായറാഴ്ച രാത്രി 11.15 വരെയാണ് സൈറ്റ് പണിമുടക്കുന്നത്. സ്റ്റേറ്റ് ഡാറ്റാ സെന്‍ററിൽ സെർവർ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ 54 മണിക്കൂർ നേരത്തേക്ക് മോട്ടോർ വാഹനവകുപ്പിന്‍റെ വെബ്സൈറ്റും ഓൺലൈൻ സേവനങ്ങളും ലഭ്യമാകുകയില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിപ്പു നൽകി.