മുല്ലപ്പെരിയാർ : തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി

Jaihind News Bureau
Thursday, August 16, 2018

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി. ജലനിരപ്പ് 139 അടിയാക്കാൻ കഴിയുമോയെന്ന് സുപ്രീംകോടതി ചോദിച്ചു. ദേശീയ ദുരന്ത നിവാരണ സമിതിയും മുല്ലപ്പെരിയാര്‍ സമിതിയും യോഗം ചേരണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

കോടതി ഇടപെടലിനെ തുടർന്ന് കേന്ദ്രം ജലകമ്മീഷൻ ചെയർമാൻ അധ്യക്ഷനായി പുതിയ സമിതി രൂപീകരിച്ചു.